Click on the images to see them in larger size.

Sunday, December 06, 2009

Week 49 - പുക രൂപം



ഇതുണ്ടാക്കിയത് ചന്ദനത്തിരിയുടെ പുക കൊണ്ടാണ്. പുക പല വശങ്ങളിലേക്കും പറന്നു പോകാവുന്നതുകൊണ്ട് DOF കൂട്ടനായി f/10 ഉപയോഗിച്ചു. കാറ്റിന്റെ വേഗമനുസരിച്ച് ഷട്ടര്‍ സ്പീഡ് തീരുമാനിക്കാം. ഞാന്‍ ഈ ചിത്രത്തിന് 1/320s ഉപയോഗിച്ചു. ഒരു കറുത്ത തുണി ബാഗ്രൌണ്ടാക്കി വച്ചു. ഇത്തരം ചിത്രങ്ങളെടുക്കുമ്പോള്‍ പുക നന്നായി കിട്ടാനായി നല്ല ഫ്ലാഷ് വേണമെന്ന് പറയാറുണ്ട്. പക്ഷെ ഞാന്‍ ഫ്ലാഷുപയോഗിക്കാതെ നല്ല വെയിലത്ത് വച്ചാണ് ഈ ചിത്രമെടുത്തത്. (ഫ്ലാഷില്ലാത്ത പാവം ഫോട്ടോഗ്രഫര്‍ മാര്‍ക്കും പുക ചിത്രങ്ങളെടുക്കാം). സൂര്യപ്രകാശം പുക എടുത്തു കാട്ടാനായി സഹായിച്ചു. പുകയുടെ ഇരുവശങ്ങളില്‍ നിന്നോ മുകളില്‍ നിന്നോ പ്രകാ‍ശമടിക്കുന്നതായിരിക്കും ഉത്തമം.

ഓരോ പുക ചിത്രങ്ങളും ഓരോരുത്തരുടെ മനസില്‍ വ്യത്യസ്ഥ രൂപങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്കിത് എന്തായി തോന്നുന്നു?

0 comments:

  © Blogger template 'Contemplation' by Ourblogtemplates.com 2008

Back to TOP