Week 25 - Sojourn
ബാംഗ്ലൂരില്‍ നിന്നു 80കി.മീ അകലെ ഉള്ള നമദ ചിലുമെയില്‍ നിന്ന് എടുത്ത ചിത്രം. ശ്രീരാമന്‍ ലങ്കയിലേയ്ക്കുള്ള യത്രയ്ക്കിടയില്‍ ഇതുവഴി കടന്നു പോയിട്ടുണ്ടെന്നാണ് വിശ്വാസം.ആ സമയത്തു ശ്രീരാമന്‍ സൃഷ്ടിച്ച ഉറവയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന വീടാണ് ചിത്രത്തില്‍. 1931 ല്‍ നിര്‍മ്മിച്ച ഗസ്റ്റ് ഹൌസാണിത്. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ.സലിം അലി പണ്ടിവിടെ താമസിച്ചിട്ടുണ്ട്.